പ്രതിപക്ഷ നേതാവിന് തോൽവി മുൻകൂട്ടി കണ്ടവന്‍റെ വിഭ്രാന്തി..പിവി അൻവർ..

തോൽവി മുൻകൂട്ടി കണ്ടവന്റെ വിഭ്രാന്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണത്തിന് പിന്നിലുള്ളതെന്ന് പിവി അൻവർ എംഎൽഎ. ഇന്നലെ പാലക്കാട് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിന് ശേഷമാണ് വിഡി സതീശന് ഹാലിളകിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും ഡിസിസിയുടേയും തീരുമാനത്തിന് വിരുദ്ധമായി സതീശന്റെയും ഷാഫിയുടെയും വ്യക്തിപരമായ താല്പര്യത്തിന് വിധേയമായാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് കെട്ടിയിറക്കുന്നതെന്ന് പിവി അൻവർ ആരോപിച്ചു.
നേരത്തേ പാലക്കാട് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് ഡോക്ടർ സരിനെയായിരുന്നു. ഷാഫി വടകരയിൽ എംപിയായതോടെ പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിനോട് ആവശ്യപ്പെട്ടത് കോൺഗ്രസ് നേതാക്കളായിരുന്നു. അവിടെ സ്ഥാനാർഥിയായി സരിനെ തീരുമാനിച്ചതുമായിരുന്നു. അതിൽനിന്നും പിൻവാങ്ങിയതുകൊണ്ടാണ് സരിൻ മറുകണ്ടം ചാടിയത്. ഇതിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരടക്കം നൽകുക തങ്ങളുടെ വോട്ട് ബിജെപിക്ക് കൊടുത്തുകൊണ്ടായിരിക്കും. പാലക്കാട് ബിജെപി ജയിക്കാൻ പോവുകയാണ് എന്ന വികാരം പ്രതിപക്ഷ നേതാവിന് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.

Related Articles

Back to top button