സഹോദരിയെ ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ് വിധിച്ച സംഭവം..പ്രതി ആത്മഹത്യക്ക് ശ്രമിച്ചു…

അരീക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വർഷം തടവ് വിധിച്ച സംഭവത്തിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.സഹോദരന് 19 വയസാണ് പ്രായം.വിധി കേട്ടയുടൻ പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മഞ്ചേരി കോടതി പരിസരത്ത് വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ സ്ഥിതി ഗുരുതരമല്ല.

2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗർഭിണിയായ പെൺകുട്ടി കു‍ഞ്ഞിന് ജന്മം നൽകിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ഒടുവിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്.

Related Articles

Back to top button