ചെളി തെറിപ്പിച്ചെന്ന് പറഞ്ഞു ബസ് തടഞ്ഞു…ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ചു, ചില്ല് അടിച്ചു തകർത്തു, അറസ്റ്റ്…
ആലപ്പുഴ : ആലപ്പുഴ എരമല്ലൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം. ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രികൻ്റെ ആക്രമണം. ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിൻ്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. ഇതു കണ്ട യാത്രക്കാർ പരിഭ്രാന്തരായി അലമുറയിടുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്വകാര്യ ബസ് ഡ്രൈവർ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികൻ പൊലിസ് കസ്റ്റഡിയിലെടുത്തു.




