മഴ ശക്തമാകുന്നു…ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി ഇന്ന് അവധി….
സംസ്ഥാനത്തെ 7 ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലും മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് സ്കൂളുകൾക്ക് മാത്രമാണ് അവധി. കോളേജുകൾക്ക് ബാധകമല്ല.