മാന്നാർ കൊലപാതകം..അമ്മ മരിച്ചിട്ടില്ല തിരിച്ചുകൊണ്ട് വരുമെന്ന് കലയുടെ മകന്‍….
മാന്നാറിലെ സംഭവത്തിൽ പ്രതികരണവുമായി മരിച്ച കലയുടെ മകൻ.അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെ ഉണ്ടെന്നും കലയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നും കുട്ടി പറഞ്ഞു.കല ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം പരിശോധന നടത്തിയിട്ടു എന്ത് കിട്ടിയെന്നും കുട്ടി മാധ്യമങ്ങളോട് ചോദിച്ചു. ടെന്‍ഷന്‍ അടിക്കണ്ടെന്നും പൊലീസിന് ഒന്നും കിട്ടില്ലെന്നും അച്ഛന്‍ പറഞ്ഞവെന്ന് അനിലിനെ പിന്തുണച്ചു കൊണ്ട് മകന്‍ പറഞ്ഞു.