58 കിലോ കഞ്ചാവ്, 134 ഗ്രം മെത്തഫിറ്റമിന്‍,390 ഗ്രാം ഹാഷിഷ് ഓയില്‍, ചൂളയില്‍ ഇട്ട് കത്തിച്ചത് പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍…..

തൃശൂര്‍ : സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കത്തിച്ച് നശിപ്പിച്ചു. 58 കിലോ കഞ്ചാവ്, 134 ഗ്രം മെത്തഫിറ്റമിന്‍,390 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് ചിറ്റിശ്ശേരിയിലെ മഹാദേവ ഓട്ടുകമ്പനിയിലെ ചൂളയില്‍ ഇട്ട് കത്തിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് നേതൃത്വം നല്കി. കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനാണ് ഉയര്‍ന്ന ചൂളയില്‍ ഇട്ട് കത്തിച്ചത്.ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവല്‍ക്കരണം പൊതുജനങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ലഹരിവസ്തുക്കള്‍ നശിപ്പിച്ചതെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.



