‘ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ…

വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ. വട്ടിയൂർക്കാവ്,നെടുമങ്ങാട് സ്റ്റേഷനുകളിലായിട്ടാണ് 19 കേസുകൾ. വധശ്രമം,ലഹളയുണ്ടാക്കൽ,പൊലീസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് കേസുകൾ.

പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തിയതിനും കേസ്. വഴി തടഞ്ഞു ആക്രമിച്ചതിനും കേസുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. ആഭ്യന്തര വകുപ്പാണ് കേസ് വിവരങ്ങൾ പുറത്ത് വിട്ടത്.

അതേസമയം കോർപറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ അറസ്റ്റിനെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പൊലീസ് നടത്തിയത് പട്ടി ഷോയെന്നാണ് ശ്രീലേഖയുടെ അധിക്ഷേപം. ആകാശത്തേക്ക് വെടിവച്ച സിഐ വിപിന്റേത് ചീപ്പ് ഹീറോയിസമാണെന്നും ശ്രീലേഖ വിമർശിച്ചു.

Related Articles

Back to top button