സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങളിൽ പ്രതികൾക്ക് പരോൾ അനുവദിക്കരുത്; കേന്ദ്ര സർക്കാറിന് ശുപാർശ നൽകാനൊരുങ്ങി ദേശീയ വനിത കമ്മീഷൻ

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പരോൾ അനുവദിക്കരുതെന്ന് ദേശീയ വനിതാ കമ്മീഷൻ. ബലാത്സംഗം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ (പോക്സോ), സ്ത്രീകൾക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് പരോൾ അനുവദിക്കുന്നത് പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് ശിപാർശ നൽകാനൊരുങ്ങിയിരിക്കുകയാണ് ദേശീയ വനിത കമീഷൻ. പുണെയിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി, മുമ്പ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ ആളാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കമീഷൻ നീക്കം.




