ക്ഷേത്രത്തിൽ വിഗ്രഹത്തിലെ ആഭരണങ്ങൾ മോഷ്ടിച്ച യുവതിയുടെ..

ഉത്തർപ്രദേശിലെ ലക്നൗവിൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന ആഭരണങ്ങൾ യുവതി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽ അണിയിച്ചിരുന്ന മൂക്കുത്തിയും വെള്ളിയിൽ തീർത്ത കുടയുമാണ് യുവതി കവർന്നത്. കൃഷ്ണ വിഗ്രഹത്തിലെ കിരീടവും കാണാതായതായി ക്ഷേത്ര ഭാരവാഹികൾ പരാതിപ്പെട്ടിട്ടുണ്ട്.

ലക്നൗവിലെ സാദത്ഗഞ്ച് ചൗപതിയ പ്രദേശത്തുള്ള ക്ഷേത്രത്തിലാണ് ഞായറാഴ്ച മോഷണം നടന്നത്. രാവിലെ 8.30നും 9.30നും ഇടയിലാണ് സംഭവമെന്നാണ് പ്രാഥമിക വിവരം.

വിഗ്രഹങ്ങൾ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ കാണാതായതോടെയാണ് ക്ഷേത്ര ഭാരവാഹികൾ പൊലീസിനെ സമീപിച്ചത്. തുടർന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽനിന്ന് യുവതി ആഭരണങ്ങൾ നീക്കം ചെയ്യുന്നതായി കണ്ടെത്തിയത്. മൂക്കുത്തിയും വെള്ളിക്കുടയും എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ദൃശ്യങ്ങളിലെ സമയവിവരങ്ങൾ പരിശോധിച്ചാണ് മോഷണം നടന്ന സമയവും പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Related Articles

Back to top button