പ്രസവത്തെത്തുടർന്ന് അമിത രക്തസ്രാവം, 24 വയസുകാരി..

പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യ റീം സിതാരയാണ് (24) മരിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു യുവതിയുടെ പ്രസവം. പിന്നാലെ യുവതിക്ക് രക്തസ്രാവമുണ്ടാകുകയായിരുന്നു. ആരോഗ്യനില വഷളായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവജാതശിശു മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

പ്രസവശേഷം രക്തസ്രാവമുണ്ടന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു.തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവതിക്ക് രക്തം നൽകിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ശനിയാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, മരണ കാരണം പ്രസവസമയത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കളെത്തി. കൊണ്ടോട്ടി തുറക്കൽ ജാബിർ പള്ളത്തിലിന്റേയും ഷറീന മണ്ണാരിലിന്റേയും മകളാണ് റീം സിതാര.

Related Articles

Back to top button