‘ഡിസംബറിൽ തിരികെ പോകും, തന്നെ രാജ്യത്ത് നിന്ന് അടർത്തി മാറ്റാനാകില്ല’..

ഇന്ത്യയിലിരുന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരികെ പോകുന്ന സമയവും തീയതിയും എല്ലാവരെയും അറിയിക്കുമെന്നും ഡിസംബറിൽ തിരികെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. തന്നെ രാജ്യത്ത് നിന്ന് അടർത്തിമാറ്റാനാകില്ലെന്നും താൻ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. വിദൂരത്തിരുന്ന് രാജ്യത്ത് നടക്കുന്നത് കാണുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ നടക്കുന്നു. ഭയമാണ് രാജ്യത്ത്. അന്ന് നടന്നതിലെ സത്യം മനസ്സിലാക്കണം. നടന്നത് വിദ്യാർത്ഥി പ്രതിഷേധമല്ല. സമരം തീർക്കാൻ പലതവണ ശ്രമിച്ചു. എന്നാൽ സമരക്കാരുടെ ലക്ഷ്യം വേറെയായിരുന്നുവെന്നും ഹസീന വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് കടത്തിവിട്ടു. ഇതൊരു ഗൂഢാലോചനയായിരുന്നു എന്ന് മുഹമ്മദ് യൂനൂസ് സമ്മതിച്ചതാണ്. അധികാരമാറ്റത്തിനുള്ള ശ്രമമാണ് നടന്നത്. വലിയ സ്ഥാപനങ്ങളെയും ആശുപത്രികളെയും തകർത്തു. ജയിലിൽ നിന്ന് ക്രിമിനലുകളെ മോചിപ്പിച്ചു. മാധ്യമങ്ങളെ വരെ ആക്രമിച്ചു. തന്റെ പാർട്ടിക്കാരെ കൊലപ്പെടുത്തി. നീതിയല്ല അധികാരമായിരുന്നു അവർക്ക് വേണ്ടിയിരുന്നതെന്നും അവർ പറഞ്ഞു.




