അടുത്തത് ആര് ബിജെപി വിടുമെന്ന എന്ന ചോദ്യമെറിഞ്ഞ് സന്ദീപ് വാര്യർ, കെ സുരേന്ദ്രനോ എന്ന് കമൻറുകൾ

തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി വിടുമെന്ന് ഉറപ്പായതോടെ ശ്രദ്ധേയമായ ഫേസ്ബുക്ക് പോസ്റ്റുമായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ. ഹൂ ഈ നെകസ്റ്റ് ( ആരാകും അടുത്തത്) എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. അണ്ണാമലൈ, കെ സുരേന്ദ്രൻ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രവും സന്ദീപ് പങ്കുവെച്ചിട്ടുണ്ട്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരേന്ദ്രനായി അണ്ണാമലൈ പ്രചാരണത്തിന് വന്നപ്പോൾ പകർത്തിയ ചിത്രമാണ് സന്ദീപ് പോസ്റ്റ് ചെയ്തത്. ഇതോടെ ആരാകും അടുത്തതായി ബിജെപി വിടുക എന്ന ചർച്ചകളാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നടക്കുന്നത്. കെ സുരേന്ദ്രനാണോ ബിജെപി വിടുകയെന്ന് പലരും കമൻറ് ചെയ്യുന്നുണ്ട്.

Related Articles

Back to top button