മൈക്ക് ഓഫ് ആകുമ്പോൾ എന്തെല്ലാം പറയും, രേഖകളിൽ വരുന്നതിനാണ് പ്രാധാന്യം…. നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന – കേന്ദ്ര സർക്കാരുകൾ കാര്യങ്ങൾ അറിയണമെന്നും സംസ്ഥാന സർക്കാർ അറിയാതെ ഒന്നും ചെയ്യാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിബന്ധനകൾ അനുസരിച്ച് വേണം കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ. ഭൂമി അന്യാധീനപ്പെട്ട് പോകരുത്. മുഖ്യമന്ത്രി പറഞ്ഞത് പൂർണ്ണമായും താൻ വിശ്വസിക്കുന്നുവെന്നും, കത്ത് ലഭിച്ചാൽ എടുക്കേണ്ട നിലപാട് സർക്കാരാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കാലഘട്ടത്തിൽ ഭൂമി നൽകിയിരുന്നു. എന്നാൽ ആ ഭൂമി ചിലരുടെ കൈയിൽ മാത്രം നിലനിൽക്കുന്നത് ശരിയല്ല. കരാർ പാലിച്ച് മുന്നോട്ടുപോകണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. നിയമസഭയിൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിഷയത്തിലും സ്പീക്കര്‍ പ്രതികരിച്ചു. സഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്നും ‘റീസണബിൾ’ ആയ നിയന്ത്രണം മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. സഭയല്ലേ, അത് ജനങ്ങളുടെ വകയാണ് എന്നായിരുന്നു സ്പീക്കറുടെ വ്യക്തമാക്കൽ. കുട്ടനാട് അവധി വിവാദത്തിൽ ശ്രദ്ധേയമായ പ്രതികരണമാണ് തിരുവഞ്ചൂരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നിയമസഭയിലേത് പവർഫുൾ മൈക്കാണെന്നും ചില കാര്യങ്ങൾ കേട്ടെന്ന് ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നിയമസഭയുടെ രേഖയിൽ വരുന്നതിന് മാത്രമാണ് പ്രാധാന്യമുള്ളത്. ഇരിക്കുന്ന സീറ്റിൽ ഇരുന്ന് സംസാരിച്ചാൽ മാത്രമേ അത് നിയമസഭാ രേഖകളിൽ വരൂ. മൈക്ക് ഓഫ് ആകുമ്പോൾ എന്തെല്ലാം പറയും. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പുറത്ത് മറ്റൊരു വിശദീകരണം വേണ്ടെന്നും, നിയമസഭാ രേഖയിൽ മുഖ്യമന്ത്രി അവസാനം പറഞ്ഞ കാര്യമില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. മുൻമന്ത്രി കെ രാജനെ താൻ പ്രോത്സാഹിപ്പിച്ചതേ ഉള്ളൂ എന്ന് സ്പീക്കർ പറഞ്ഞു. സഭ നടുത്തളത്തിൽ നടക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഉണ്ട്. ഉമാ തോമസ് അവരുടെ സീറ്റിൽ തന്നെയാണ് ഇരുന്നത്. ഉമാ തോമസിന്‍റെ സീറ്റിന് മുന്നിലൂടെ നടന്നു പോകുന്ന ആളുകളെ കുറിച്ചാണ് താൻ പറഞ്ഞത്. ഏറ്റവും നല്ല നിയമസഭാ അംഗങ്ങളിൽ ഒരാളാണ് ഉമാ തോമസെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button