ഇറാൻ യുദ്ധം കഴിഞ്ഞാൽ ക്യൂബയിലേക്ക് നീക്കമെന്ന് ട്രംപ്

ഇറാനെതിരായ സൈനിക നീക്കങ്ങൾ അവസാനിച്ചാൽ അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിലേക്കായിരിക്കുമെന്ന സൂചന നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിൽനിന്ന് മടങ്ങുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് വിന്യസിക്കുമെന്നും ഇതോടെ ക്യൂബ കീഴടങ്ങുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. ദക്ഷിണ ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു ക്യൂബയ്‌ക്കെതിരായ പുതിയ പരാമർശം.




