ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണി… മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം…

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ മുന്നണി. ഈ മാസം 30ന് മോക്ക് ഇംപീച്ച്‌മെന്റ് നടത്താനും നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഡൽഹി ചലോ മഹാറാലി സംഘടിപ്പിക്കാനുമാണ് നീക്കം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യം ഉയർത്തി ജനവികാരം പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുന്നണി വ്യക്തമാക്കി.

ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളുടെയും നേതാക്കളും പ്രവർത്തകരും ഡൽഹിയിലെത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭ്യർഥിച്ചു. അതേസമയം, രാംലീല മൈതാനത്തിന് പുറത്തുള്ള മറ്റൊരു വേദിയിൽ പരിപാടി നടത്താനും ആലോചനയുണ്ട്. വേദി സംബന്ധിച്ച പ്രഖ്യാപനം കോൺഗ്രസ്, ഇന്ത്യ മുന്നണി നേതാക്കൾ നടത്തുമെന്നാണ് സൂചന. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 273 കമ്പനി കേന്ദ്രസേനയുടെ വിന്യാസം ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ആകെ 57 എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തു. അതിനിടെ, നവംബർ ഒന്നിന് നടത്താനിരിക്കുന്ന മഹാറാലി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാര സംഘടനകൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ദീപാവലി വ്യാപാരത്തെ റാലി പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികൾ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button