കെഎസ്ആർടിസി ഡിപ്പോയിൽ മിന്നലാക്രമണം… അഞ്ച് ജീവനക്കാർക്ക്…

തിരുവനന്തപുരം: പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്ക് മിന്നലേറ്റു. പരിക്കേറ്റ നാല് വനിതാ ജീവനക്കാരെ പാറശാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ മാസ്റ്റർ സാബുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിനിസ്റ്റീരിയൽ സ്റ്റാഫുകളായ ശോഭ, രേഖ, സെലിൻ മേരി, ജയ, സ്റ്റേഷൻ മാസ്റ്റർ സാബു എന്നിവർക്കാണ് മിന്നലേറ്റത്. അപകടത്തിൽ ഡിപ്പോ ഓഫീസിലെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. പാറശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. മിന്നലേറ്റ ജീവനക്കാരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Back to top button