കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം…. യുവാവിന്….

ചേർത്തല: ആലപ്പുഴ തെക്കേ അങ്ങാടി ജങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് പുത്തൻവെളിയിൽ ടി.വി. രമേശൻ–രേവമ്മ ദമ്പതികളുടെ മകൻ അരുൺ രമേശ് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം.
കാറുമായി കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അരുണിന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്ത് ഐടി മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു അരുൺ. അരൂക്കുറ്റി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
