സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും റെഡ് അലർട്ടും 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായിമാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വയനാട് ജില്ലയിൽ വിനോദ സഞ്ചാരം പൂർണമായും നിരോധിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകി.
തമിഴ്നാട്ടിലും മഴ തുടരുകയാണ്. തേനി, മധുര, ദിണ്ടിഗൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആകെ 34 ജിലകളിൽ മഴ മുന്നറിയിപ്പ് നൽകി. കൊടൈക്കനാലിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. നീലഗിരിയിൽ നിയന്തരണം തുടരുന്നു.




