മേപ്പാടി കള്ളാടി ദുരന്തം; സർക്കാരും കൊങ്കൺ റെയിൽ കോർപ്പറേഷനും പ്രതിക്കൂട്ടിൽ, കാലാവസ്ഥാമുന്നറിയിപ്പിലും ഗുരുതര വീഴ്ച

മുന്നറിയിപ്പുകളും സുരക്ഷാ ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തിയ ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്തുണ്ടായദുരന്തത്തിന് ഉത്തരവാദികൾ നിരവധി പേരാണ്. പരിസ്ഥിതി ലോല മേഖലയിലൂടെ ഇത്തരമൊരു വലിയ തുരങ്കം നിർമിക്കാനുള്ള തീരുമാനം എടുത്ത സംസ്ഥാന സർക്കാരാണ് ഒന്നാം പ്രതി. കള്ളാടി 1980 നു ശേഷം ഒട്ടേറെ ദുരന്തങ്ങൾ ഉണ്ടായ മേഖലയാണെന്ന് ദുരന്തനിവാരണ അതോറിറ്റിയും പാത അഭിമാന പദ്ധതിയായി ഉയർത്തി കാണിച്ച കഴിഞ്ഞ പിണറായി സർക്കാരും ഓർത്തതേയില്ല. കേന്ദ്രാനുമതി കിട്ടാനായി ‘ഈ പ്രദേശം പരിസ്ഥിതി ദുർബല മേഖല അല്ലെന്നുവരെ’ വാദിച്ച സർക്കാർ ആണ് ഈ ദുരന്തത്തിന്റെ ഒന്നാം പ്രതി.



