‘വിഷ്ണു ലോൺ എടുത്തത് എംപോക്കറ്റ് ലോൺ ആപ്പിൽ നിന്ന്… കൂടുതൽ പണം തിരിച്ചടച്ചിട്ടും ഭീഷണി….

ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട കോഴിക്കോട് ആയഞ്ചേരി സ്വദേശി ലോണ്‍ എടുത്തത് എംപോക്കറ്റ് ലോണ്‍ ആപ്പില്‍ നിന്നെന്ന് പോലീസ്. 22,000 രൂപ വിഷ്ണു ആപ്പില്‍ തിരിച്ചടച്ചിരുന്നു. ലോണ്‍ എടുത്ത പണത്തില്‍ കൂടുതല്‍ തിരിച്ചടച്ചിട്ടും ഭീഷണി തുടര്‍ന്നു. കൂടുതല്‍ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇത് നല്‍കാനാകാതെ വന്നതോടെയാണ് നാടുവിട്ടത്. ആപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നും പോലീസ് അറിയിച്ചു.

വിഷ്ണുവിന്റെ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്നും പോലീസ് പറഞ്ഞു. മോര്‍ഫ് ചെയ്ത സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പരിശോധിക്കും. ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിഷ്ണുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണിയെ തുടര്‍ന്നാണ് നാടുവിട്ടതെന്ന് വിഷ്ണു മൊഴി നല്‍കി. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളില്‍ താമസിച്ചുവെന്നും ഉടുപ്പിയില്‍ വെച്ച് ഫോണ്‍ മോഷണം പോയെന്നും വിഷ്ണു പറഞ്ഞു. വഴിയില്‍ കണ്ട മലയാളികള്‍ വെള്ളവും ഭക്ഷണവും നല്‍കിയെന്നും വിഷ്ണു മൊഴി നല്‍കി.

Related Articles

Back to top button