രോഗത്തിന്‍റെ തെളിവ് ആവശ്യപ്പെട്ടു; ഐവി ഡ്രിപ്പുമായി സ്കൂളിലെത്തി അംഗൻവാടി ജീവനക്കാരി

രാജ്യത്തെ അധികാര കേന്ദ്രങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളോട് പെരുമാറുന്നത് അങ്ങേയറ്റം മനുഷ്യത്വ രഹിതമായാണെന്നതിന് ഓരോ ദിവസവും നിരവധി തെളിവുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നും മരിച്ച അനിയത്തിയുടെ അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാൻ അനുവദിക്കാതിരുന്ന ബാങ്കിലേക്ക് അനിയത്തിയുടെ അസ്ഥികൂടം ചുമന്നെത്തിച്ച് തെളിവ് നൽകിയ വയോധികന്‍റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇന്ന് മറ്റൊരു ദാരുണമായ വീഡിയോയാണ് ബീഹാറിൽ നിന്നും വരുന്നത്. രോഗിയാണെന്നതിന്‍റെ തെളിവ് നൽകാൻ അധികൃതർ പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഐവി ഡ്രിപ്പുമായി അധികാരികളെ കാണാനെത്തിയ അംഗൺവാടി ജീവനക്കാരിയുടെ വീഡിയോയായിരുന്നു അത്.



