ലൈംഗിക പീഡന കേസിൽ പ്രതി പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മണ്ണാർക്കാട് എസ്സി-എസ്ടി കോടതി നാളത്തേക്ക് മാറ്റി. അതേസമയം അതിജീവിത ഇന്ന് കോടതിയിൽ ഹാജരായി അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകി. ബലാത്സംഗം, എസ്സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. പാലക്കാട് സ്വദേശിയായ ദളിത് യുവതി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് പരാതി നൽകിയത്.



