തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം…മികച്ച ചികിത്സ ഉറപ്പാക്കും, മൃതശരീരങ്ങളുടെ ഡി എൻ എ സാമ്പിൾ ശേഖരിക്കുമെന്നും വീണ ജോർജ്

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. മരിച്ചവരിൽ പൂർണ ശരീരം ഉള്ളവർ 7 പേരാണ്. 9 ശരീര ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. രണ്ട് പേരുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി കഴിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ഉടൻ വിട്ടുകൊടുക്കുമെന്നും വീണ ജോർജ് പറഞ്ഞു. എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും. മൊത്തം 15 പേരുണ്ടായിരുന്നു. അതിൽ രണ്ടുപേർ ഓടി രക്ഷപെട്ടു വന്നവരാണ്. അവർക്ക് കാര്യമായി പരിക്കുകൾ ഇല്ലെങ്കിലും മാനസികമായ പിന്തുണ ആവശ്യമാണ്. അതിനു വേണ്ട നടപടികളും സ്വീകരിക്കും.
13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഉള്ളത്. ഇതിൽ പത്ത് പേർ ഐ സി യുവിലാണ്. അഞ്ചു പേർ ഗുരുതരാവസ്ഥയിലും അതിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങളുണ്ട്. എന്നിരുന്നാലും പ്രോട്ടോകോൾ പ്രകാരം എല്ലാവരുടെയും ഡി എൻ എ പരിശോധന നടത്തുമെന്നും വീണ ജോർജ് പറഞ്ഞു. ആവശ്യമെങ്കിൽ പൂർണ മൃതശരീരം കിട്ടിയവരുടെയും ഡി എൻ എ പരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്ന് വിധഗ്ദർ എത്തി ഡി എൻ എ സാമ്പിൾ ശേഖരിക്കും. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നടക്കാം ഡോക്ടർമാർ എത്തുമെന്നും വീണ ജോർജ് പറഞ്ഞു. ഒരു ബാച് ഡോക്ടർമാർ എത്തി. ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാരുടെയെങ്കിലും സെവനം ആവശ്യമാണ്. ആ രീതിയിൽ ആണ് ചികിത്സ പോകുന്നതെന്നും വീണ ജോർജ് പറഞ്ഞു.



