മുഖ്യമന്ത്രിയായ ശേഷം ആദ്യമായി മോദിയെ കണ്ട് വി.ഡി. സതീശൻ… 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ച….

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തിൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഏകദേശം 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ ശില്പം പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉപഹാരമായി നൽകി.

എയിംസ്, റെയിൽവേ വികസനം, ദേശീയപാതാ വികസനം തുടങ്ങി കേന്ദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തിന്റെ വിവിധ വികസന ആവശ്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. സംസ്ഥാനത്തിന്റെ വികസന പദ്ധതികളും വിവിധ കേന്ദ്ര പദ്ധതികളുടെ കേരളത്തിലെ നടത്തിപ്പും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ചയായതായാണ് വിവരം. മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറി എ. ജയതിലക്, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ, ഒഎസ്ഡി എൻ.എസ്.കെ. ഉമേഷ് എന്നിവരും ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായും മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 2.30-നാണ് ധനമന്ത്രിയുമായുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ കേന്ദ്ര ധനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ച സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്. കടമെടുപ്പ് പരിധി ഉയർത്തുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക ആവശ്യങ്ങൾ കേരളം ചർച്ചയിൽ ഉന്നയിക്കും.

Related Articles

Back to top button