തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി….

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ അനുസരിച്ചു വേണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മേയറും ഡെപ്യൂട്ടി മേയറും രാജിവയ്ക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.ബിജെപിയുടെ 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കിയിട്ടുണ്ടെന്നും നിയമം പഠിപ്പിക്കാൻ വരുന്ന ബിജെപിക്ക് അടിസ്ഥാന നിയമങ്ങൾ അറിയില്ലെന്നും ശിവൻകുട്ടി വിമർശിച്ചു. സത്യപ്രതിജ്ഞ വഴി ഭരണഘടനയും ലംഘിച്ചിരിക്കുകയാണ്.മോദി വന്നിട്ടും ബ്ലൂ പ്രിന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാസങ്ങൾ കഴിഞ്ഞിട്ടും ബ്ലൂ പ്രിന്റ് എവിടെ എന്ന് അറിയില്ല. സത്യപ്രതിജ്ഞാ വീഴ്ച അബദ്ധത്തിൽ പറ്റിയത് അല്ല. ജനങ്ങളുടെ പ്രശ്നത്തെ നോക്കാതെ അനാവശ്യ വിവാദം ഉണ്ടാക്കാൻ ആണ് ബിജെപി നഗരസഭയിൽ ശ്രമിക്കുന്നത്.

Related Articles

Back to top button