പിണറായിയെ തള്ളി വി ശിവൻകുട്ടി….

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനെ തള്ളി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ കേന്ദ്ര കമ്മിറ്റി രേഖ പുറത്തിറക്കിയിട്ടുണ്ടെന്നും ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് അതില്‍ കൃത്യമായി പറയുന്നുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി രേഖ തയ്യാറാക്കുക മാത്രമല്ല അത് പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും തങ്ങളെ സ്‌നേഹിക്കുന്ന ജനങ്ങള്‍ കൂടി അറിയാനാണ് അത് പരസ്യപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.ഓരോ പ്രദേശത്തെയും സാഹചര്യമാവാം പിണറായി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



