നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതാക്കൾ…

കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ. പാർട്ടി മുന്നോട്ട് പോകാനുള്ള തിരുത്തലുകളാകും സംസ്ഥാനത്ത് ചർച്ച ചെയ്യുക. ഇന്നലെയും ഇന്നുമായി നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും കേരളത്തിലെ സംഘടനാ മാറ്റങ്ങളൊന്നും ചർച്ചയ്ക്ക് വന്നില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിശാല സംസ്ഥാന സമിതിയിലുയരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ തുടർ നടപടികൾ പിബി അംഗങ്ങൾ കൂടി ചർച്ച ചെയ്ത് തീരുമാനിക്കും.



