അധികാരത്തിന്റെ തണലിൽ എംഎസ്എഫ് ഭീകരവാദ പ്രസ്ഥാനമായി മാറി… എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ-എംഎസ്എഫ് സംഘർഷത്തിൽ എംഎസ്എഫിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. അധികാരത്തിന്റെ തണലിൽ എംഎസ്എഫ് തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ആർഎസ്എസ്, വിഎച്ച്പി, ഗോരക്ഷക് സേന, എൻഡിഎഫ്, ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ട പ്രസ്ഥാനമാണ് എംഎസ്എഫ് എന്നായിരുന്നു ശിവപ്രസാദിന്റെ പരാമർശം. അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരും അധികാരം നഷ്ടപ്പെട്ടാൽ അക്രമാസക്തരാകുന്നവരുമായ ഇത്തരം സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം…

അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു! RSS, VHP, ഗോരക്ഷക് സേന, NDF, ക്യാമ്പസ് ഫ്രണ്ട്, SDPI …ഈ പട്ടികയിൽ ഉൾപ്പെടേണ്ട പ്രസ്ഥാനമാണ് MSF. അധികാരം പിടിക്കാൻ മതത്തെ ഉപയോഗിക്കുകയും, അത് കിട്ടിയിലെങ്കിൽ ഭീകരമായി എതിരാളികളെ അക്രമിക്കുകയും, വിമർശനം ഉയരുമ്പോൾ മതത്തെ കവചമായി ഉപയോഗിക്കുകയും ചെയുന്ന ഈ കൂട്ടമാണ് ഇന്ന് ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷത്തിൻ്റെ അന്ധകർ.മലപ്പുറം ജില്ലയിൽ എസ്എഫ്ഐ ഉണ്ടായ മുന്നേറ്റം കണ്ട് വിരളി പൂണ്ട് ജില്ലാ ഭാരവാഹികൾ തന്നെ ഇല്ലാതാക്കണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ഇപ്പോൾ ഈ ഭീകരവാദികൾ അക്രമം അഴിച്ചുവിടുന്നത്. അധികാരത്തിനു വേണ്ടി എന്തുചെയ്യാനും മടിയില്ലാത്ത, അത് നഷ്ടപ്പെട്ടാൽ ഭ്രാന്ത് ഇളകുന്ന ഈ ഭീകരവാദികളെ ഒറ്റപെടുത്തുക!

Related Articles

Back to top button