ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് അപകടം…. ഒരാൾ മരിച്ചു…

വെളിമുക്ക് ദേശീയപാതയിൽ ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് താഴെപ്പാലം സ്വദേശി ഇബ്രാഹിം (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
