യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ട്വിസ്റ്റ്…സ്റ്റേഷനിൽ ഹാജരായി യുവാവ്…

മലപ്പുറം മഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് കുടുംബം പരാതി നൽകിയ സംഭവത്തിൽ ട്വിസ്റ്റ്. മുഹമ്മദ് അൽഫയാദ് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ആർക്കെതിരെയും പരാതിയില്ലെന്നാണ് ഫയാദ് പൊലീസിൽ പറഞ്ഞത്. കുടുംബത്തിൻറെ പരാതിയെ തുടർന്ന് ഇന്ന് ഉച്ചവരെ വ്യാപക അന്വേഷണത്തിലായിരുന്നു മഞ്ചേരി പൊലീസ്.

മലപ്പുറം ചെങ്ങര സ്വദേശി മുഹമ്മദ് അൽഫയാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിൻറെ പരാതിയിൽ പരക്കെ അന്വേഷണം നടക്കുന്നതിനിടെയാണ് ഫയാദ് തന്നെ ഇന്ന് വൈകീട്ട് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കക്കാടംപൊയിലിൽ കൂട്ടുകാർക്കൊപ്പം ആയിരുന്നുവെന്നും ഫയാദ് പൊലീസിൽ പറഞ്ഞു.

Related Articles

Back to top button