ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസിന് മുകളിലേക്ക് വൻമരം കടപുഴകി വീണു

കനത്തമഴയിൽ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന് മുകളിലേക്ക് വൻമരം കടപുഴകിവീണു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദം കേട്ട് ഗാരേജിലുണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തിയെങ്കിലും ഡിപ്പോ മുഴുവൻ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അടിയന്തരമായി രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. അപകടസമയത്ത് ബസിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.



