വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കോടിയേരിയായിരുന്നു പ്രതിപക്ഷ ഉപനേതാവെന്ന് ടിപി രാമകൃഷ്ണൻ; സിപിഐക്കും വിമർശനം

സിപിഐക്കെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പ്രതിപക്ഷ ഉപനേതാവ് പദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിൻറെ നടപടി ശരിയായില്ലെന്നും ഇത്തരം കാര്യങ്ങൾ മുന്നണി യോഗത്തിലാണ് പറയേണ്ടതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കാര്യത്തിൽ സിപിഎമ്മിനും ചില ആലോചനകൾ നടത്താനുണ്ട്. വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോടിയേരിയായിരുന്നു പ്രതിപക്ഷ ഉപനേതാവെന്നും ടിപി ഓർമിപ്പിച്ചു. പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തിൽ സിപിഎം ഉടൻ തീരുമാനമെടുക്കുമെന്നും ടിപി പറഞ്ഞു.

Related Articles

Back to top button