ലണ്ടനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു…..

യുകെയിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ലണ്ടനിലെ ഹാറോവിൽ കുടുംബമായി താമസിച്ചിരുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് ജോര്‍ജി ആംബ്രയിൽ മാത്യു (47) ആണ് മരണപ്പെട്ടത്. കുഴഞ്ഞുവീണ ജോർജിയെ മറ്റ് യാത്രക്കാര്‍ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും സൂക്ഷിച്ചു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ജോര്‍ജി. യുകെയിലെ മലയാളി സാംസ്കാരിക-സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഹാറോവിലെ റെജന്റ്സ് പ്ലേസ് ലൗട്ടണിലായിരുന്നു താമസം. ആലപ്പുഴ തലവടി സ്വദേശിയാണ്. ഭാര്യ: റെൻജു. മകൾ: കാരൻ.

Related Articles

Back to top button