ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു… KSU നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്

കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ ലൈംഗികാതിക്രമ കേസ്. ലൈംഗീക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി, പണം വാങ്ങി വഞ്ചിച്ചു എന്നും പരാതി. കണ്ണൂർ വനിതാ പോലീസ് ആണ് പരാതിയിൽ കേസെടുത്തത്. കണ്ണൂർ‌ സ്വദേശിനിയാണ് അതുലിനെതിരെ പരാതി നൽകിയത്.

2018 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. 2020 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൂർ​ഗിൽ നിന്ന് ഇരുവരും ഒന്നിച്ച് വീട്ടിലേക്ക് കാറിൽ മടങ്ങുന്നിതിനടെ വിവാ​ഹ വാ​ഗ്ദാനം നൽകി സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ പല തവണകളായി 1,65,000 രൂപ വാങ്ങുകയും പണം മുഴുവൻ തിരികെ നൽകാതെ വിവാഹ വാ​ഗ്ദാനത്തിൽ നിന്ന് പിന്മാറി വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നത്. ഇ മെയിൽ മുഖേനെയാണ് പെൺകുട്ടി പരാതി നൽകിയത്.

Related Articles

Back to top button