കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച് ടയർ കടയിലെ ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച് ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം. വീൽ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്. മർദനത്തിൽ ജീവനക്കാരിൽ ഒരാളുടെ മൂക്കിന്റെ പാലം തകർന്നു. നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.
കാറിന്റെ വീൽ അലൈൻമെന്റ് ചെയ്യുന്നതിനായി അനസ് പേരോടുള്ള ടയർ കടയിൽ എത്തിയത്. അലൈൻമെന്റ് പൂർത്തിയാക്കാൻ വൈകിയെന്നാരോപിച്ച് ജീവനക്കാരുമായി ഏറെ നേരം ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിന് ശേഷം കടയിൽ നിന്നിറങ്ങിയ അനസ് സുഹൃത്തുക്കളുമായി തിരിച്ചെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു



