പച്ചക്കറിക്ക് വില കൂടുതൽ ആണെന്ന് പറഞ്ഞ് കടയിൽ കയറി ആക്രമണം…. മൂന്ന് യുവാക്കൾ പിടിയിൽ

: പച്ചക്കറിക്ക് വില കൂടുതൽ ആണെന്ന് ആരോപിച്ച് കടയിൽ കയറി യുവാക്കളുടെ പരാക്രമം. കോട്ടയം മണർകാട് കവലയിലെ പച്ചക്കറി കടയിൽ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി.

കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ സംഘം ആദ്യം കടക്കാരനെ അസഭ്യം പറഞ്ഞെന്നും പിന്നീട് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആണ് പരാതി. കടയിലെ സാധനങ്ങളുടെ വില ചോദിച്ച ശേഷം കൂടുതലാണെന്ന് പറഞ്ഞായിരുന്നു ആക്രോശം. കടയിലെത്തിയ മറ്റുള്ളവരെയും സമീപത്തെ കടയിൽ എത്തിയവരെയും ഇവർ അസഭ്യം പറഞ്ഞു. കടക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാക്കളെ പിടിച്ചുമാറ്റി.

Related Articles

Back to top button