എക്സൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥൻ വീട്ടിലെ കുളിമുറിയിൽ കാൽവഴുതി വീണ് മരിച്ചു

കുളിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവന്തപുരം എക്സൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനായ കണിയാപുരം ചാന്നാങ്കര മൈവള്ളി ഹൗസിൽ പരേതനായ ഇബ്രാഹി കുഞ്ഞിന്റെയും നഫീസാ ബീവിയുടെ മകൻ ജാബിറാണ്(44) മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.15ന് കോലിയക്കോടുള്ള ഇദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടിൽ വച്ചായിരുന്നു അപകടമുണ്ടായത്. കുളിമുറിയിൽ കാൽ വഴുതി വീണ് തലക്ക് ക്ഷതമേൽക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു.
വെഞ്ഞാറമൂട് പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്ന് എക്സൈസ് കമ്മീഷണറേറ്റിലും ചാന്നാങ്കരയിലുള്ള വീട്ടിലും മൃതദേഹം പൊതു ദർശനത്തിന് വച്ചു. വൈകിട്ടോടെ കണിയാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്ക്കരിച്ചു.




