ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ കടന്ന് രണ്ട് ഭണ്ഡാരങ്ങളില്‍ കവര്‍ച്ച നടത്തി

ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ കടന്ന് രണ്ട് ഭണ്ഡാരങ്ങളില്‍ കവര്‍ച്ച നടത്തി. കോഴിക്കോട് കാരശ്ശേരി കാരിയോട്ട് ബലരാമ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ക്ഷേത്രമതിലിന് അകത്ത് കടന്ന മോഷ്ടാക്കള്‍ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നത്. ക്ഷേത്രത്തിന് പുറത്തുവെച്ചിരുന്ന ഒരു ഭണ്ഡാരവും അകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഏണി ഉപയോഗിച്ച് ക്ഷേത്രമതില്‍ കെട്ടിനുള്ളിലേക്ക് കടന്ന മോഷ്ടാക്കള്‍, ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത ഭാഗത്തേക്ക് ഭണ്ഡാരങ്ങള്‍ മാറ്റിയ ശേഷമാണ് കുത്തിത്തുറന്നതെന്ന് കരുതുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ഭണ്ഡാരങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളവും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Back to top button