17കാരൻ്റെ കൊലപാതകത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല, ഉറപ്പ് നൽകി രമേശ് ചെന്നിത്തല…..

തിരുവനന്തപുരം: പാങ്ങപ്പാറ കൊലപാതകത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട അഭിരാമിന്റെ വീട്ടിൽ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഉറപ്പ് നൽകിയത്. വളരെ വേദനാജനകമായ ഒരു സംഭവമാണ് ഇവിടെ നടന്നത്. ഒരു തെറ്റും ചെയ്യാത്ത മകനെ കൊലപ്പെടുത്തിയതിൽ മാതാപിതാക്കൾ അനുഭവിക്കുന്ന വിഷമം എത്രയോ വലുതാണ്. പൊലീസിന്റെ പ്രവർത്തിയിൽ മാതാപിതാക്കൾക്ക് സംതൃപ്തിയുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മറ്റു തെളിവുകൾ ശേഖരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
