മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം…VDക്കായി ..സിദ്ദിഖ്

കൊച്ചി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതിനിടെ വി ഡി സതീശനായി നടന്‍ സിദ്ദിഖും. മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധിയെ പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ആ സ്ഥാനത്തേയ്ക്ക് ഒരേ ഒരു പേര് മാത്രമേയുള്ള അത് വി ഡി സതീശനാണെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നൂറില്‍ അധികം സീറ്റില്‍ വിജയിച്ച് യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ് വി ഡി സതീശനാണ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്ക് വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ് സതീശനാണ്.

അദ്ദേഹമാണ് തങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഇവിടുത്തെ ഓരോ സാധാരണക്കാരാനും ഉറച്ചു വിശ്വസിച്ചിരുന്നു. ആ വിശ്വാസം തകര്‍ക്കരുത്. അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. തങ്ങള്‍ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും തങ്ങള്‍ വിശ്വസിക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു.

Back to top button