സി.പി.എമ്മുകാർ നന്നാകുന്ന ലക്ഷണമില്ല -ജി. സുധാകരൻ. …

സി.​പി.​എ​മ്മു​കാ​ർ ന​ന്നാ​കു​ന്ന ല​ക്ഷ​ണ​മി​ല്ലെ​ന്ന് നി​യു​ക്ത എം.​എ​ൽ.​എ ജി. ​സു​ധാ​ക​ര​ൻ. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ധാ​ര​ണ ക​ഷാ​യം​കൊ​ണ്ട് സി.​പി.​എം ന​ന്നാ​കി​ല്ല. എ​ങ്ങ​നെ ന​ന്നാ​ക്ക​ണ​മെ​ന്ന് പ​റ​യേ​ണ്ട കാ​ര്യം ഇ​നി ത​നി​ക്കി​ല്ല. ജി. ​സു​ധാ​ക​ര​നെ ര​ണ്ടു​വ​ർ​ഷം മു​മ്പു​ത​ന്നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കേ​ണ്ട​താ​ണെ​ന്ന് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​വ​രും സ്ഥാ​ന​മോ​ഹി​ക​ളു​മാ​ണ് പാ​ർ​ട്ടി​യെ ന​ശി​പ്പി​ക്കു​ന്ന​ത്.മോ​ഷ്ടി​ക്കു​ന്ന​വ​രും വെ​ള്ള​മ​ടി​ക്കു​ന്ന​വ​രും മാ​ത്രം​മ​തി പാ​ർ​ട്ടി​ക്കു​ള്ളി​ൽ. ത​നി​ക്ക് ചെ​യ്യാ​വു​ന്ന സേ​വ​ന​മൊ​ക്കെ 61 വ​ർ​ഷം​കൊ​ണ്ട് ചെ​യ്തു.

Related Articles

Back to top button