വകുപ്പുകളിൽ തർക്കം തുടരുന്നു…ആരോ​ഗ്യത്തിനൊപ്പം കായികവും മുരളീധരന് നൽകാൻ സാധ്യത….

വി ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കം തുടരുന്നു. കെ സി പക്ഷമായ അനിൽ കുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പ് നല്‍കുന്നതില്‍ ചര്‍ച്ച. ദേവസ്വം വകുപ്പിന് പകരം കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്പോർട്സ് കൂടി നല്‍കുന്നതില്‍ ചർച്ച തുടരുന്നു. ചില വകുപ്പുകളിൽ മാറ്റം മന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഷറീസ് വകുപ്പിലും തർക്കം തുടരുകയാണ്.

Related Articles

Back to top button