കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ല… പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ….

തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. 120 ഓളം തസ്തികകളാണ് ജില്ലയിൽ ഒഴിഞ്ഞു കിടക്കുന്നത്. ഇരിട്ടി , കൂത്തുപറമ്പ് താലൂക്ക് ആശുപത്രികൾക്ക് പുറമെ, കല്യാശേരി എഫ് എച്ച് സി, മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുടങ്ങി കണ്ണൂരിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം ജനറൽ , സ്പെഷ്യാലിറ്റി കേഡറുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

Related Articles

Back to top button