വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണം…കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍…

സൈബര്‍ വിദഗ്ധന്‍ പി വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിലിനെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ടൗണ്‍ ക്രൈം സ്‌ക്വാഡ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരുമാസത്തിന് ശേഷമാണ് പ്രതി വലയിലാവുന്നത്.
കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപം പൊല്‍പ്പായമനയിലായിരുന്നു കവര്‍ച്ച നടന്നത്. പതിനെട്ടര പവന്‍ ആഭരണമായിരുന്നു നഷ്ടപ്പെട്ടത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍പ്പൂട്ട് പൊളിച്ച് മുകള്‍നിലയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരങ്ങളായിരുന്നു നഷ്ടപ്പെട്ടത്.
രാവിലെ തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു കുടുംബം. വൈകീട്ട് തിരിച്ചെത്തിയപ്പാഴായിരുന്നു മോഷണവിവരം അറിഞ്ഞത്. നെക്ലേസ്, മാല, വള, ബ്രെയിസ്ലെറ്റ്, കമ്മല്‍, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടിരുന്നു.



