വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട് കുത്തി തുറന്ന് മോഷണം….

വർക്കല:തിരുവനന്തപുരം വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു. എറണാകുളം ഫയർ സ്റ്റേഷനിലെ അനീഷിന്‍റെ വർക്കല ശ്രീനിവാസപുരത്തെ വാടക വീട്ടിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് പൊലീസിന് ലഭിച്ച പരാതി. ശിവഗിരി നഴ്സിങ് കോളേജിൽ അധ്യാപികയായ ഭാര്യയുടെ വീട്ടിൽ പോയി കുടുംബം തിരികെ വന്നപ്പോഴാണ് മോഷണ വിവരം മനസിലാകുന്നതെന്നും തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നും അനീഷ് പറഞ്ഞു.

എല്ലാ ആഴ്ചകളിലും ഭാര്യ വീട്ടിലേക്ക് പോകാറുണ്ടെന്നും ഇത് അറിയാവുന്നയാളായിരിക്കാം മോഷ്ടാവെന്നുമാണ് സംശയം. വീടിന്‍റെ വാതിൽ കുത്തിതുറന്നായിരുന്നു മോഷണം. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. മാല,വള, തള, കമ്മൽ എനനിവയാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. വീടിനുള്ളിൽ ആകെ മുളക്പൊടി വിതറിയ ശേഷമാണ് മോഷ്ടാവ് കടന്നത്. കേസെടുത്ത വർക്കല പൊലീസ് പ്രദേശത്തെ സിസിടിവി ഉൾപ്പടെ പരിശോധിച്ചുവരികയാണ്.

Related Articles

Back to top button