ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് ബിനോയ് വിശ്വം…..

കൊച്ചി: പൊതിച്ചോര്‍ വിവാദത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുവജന സംഘടനാ പ്രവര്‍ത്തനത്തിന്റെ, ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ അനുഭവമുള്ള ഒരു പൊതു പ്രവര്‍ത്തകനും ഈ സന്നദ്ധ പ്രവര്‍ത്തനത്തെ തള്ളിപ്പറയാനാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വിശപ്പിന് എന്ത് രാഷ്ട്രീയമെന്ന് ചോദിച്ച അദ്ദേഹം ആശുപത്രികളില്‍ രോഗികളായും കൂട്ടിരുപ്പുകാരായും എത്തുന്ന മനുഷ്യരുടെ വിശപ്പിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോയെന്നും ചോദിച്ചു. അന്നം കൊടുക്കാത്തവന് അന്നം മുടക്കാനുള്ള അവകാശവുമില്ലെന്ന് പറഞ്ഞാണ് ബിനോയ് വിശ്വം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Articles

Back to top button