അയോധ്യ സംഭാവനക്കൊള്ള…സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി….

അയോധ്യ സംഭാവനക്കൊള്ള കേസില്‍ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി. നാളെ കേസ് പരിഗണിക്കാനിരിക്കേയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാന്‍ എസ് ഐ ടി സമയം തേടിയിരുന്നു.
അയോധ്യാ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ആയിരുന്നു സുപ്രീംകോടതി എസ്‌ഐടിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയത്. നാളെ ഹര്‍ജി പരിഗണിക്കാന്‍ ഇരിക്കെ എസ്‌ഐടി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ പുരോഗതി കേസില്‍ കണ്ടെത്തിയ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും സ്വതന്ത്ര അന്വേഷണം വേണമോ എന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുക.



