മത്സ്യത്തൊഴിലാളിയെ വെട്ടി…വിഴിഞ്ഞത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്…ഒടുവിൽ…

വാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓട്ടോ തകർക്കുകയും മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശിഇൻഷാദി (26) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. വിഴിഞ്ഞം സ്വദേശി സിലുവയ്യനാണ് വെട്ടേറ്റത്.വിഴിഞ്ഞത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളിലെ എഞ്ചിനുകൾ ബൈക്കിലെത്തിയ പ്രതി ഇൻഷാദ് തെറിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ മത്സ്യത്തൊഴിലാളികൾ ചേർന്ന് ഇയാളെ തടഞ്ഞു. ഇതോടെ പ്രതി മത്സ്യത്തൊഴിലാളികളെ മർദിക്കുകയും വാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button