സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനി ക്ലാസിലെത്തിയില്ല… കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

കോഴിക്കോട്: താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. വീട്ടിൽ നിന്ന് സ്കൂൾ യൂണിഫോമിൽ രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനി ക്ലാസിൽ എത്തിയിരുന്നില്ല. വിദ്യാർത്ഥിനി ക്ലാസിൽ എത്താത്തതിനെ തുടർന്ന് അധ്യാപിക രക്ഷിതാക്കളെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം വീട്ടുകാർ അറിയുന്നത്.

തുടർന്ന് നടത്തിയ തിരച്ചിലിൽ സ്കൂളിന് സമീപത്തെ ഒരു പറമ്പിൽ വിദ്യാർത്ഥിനിയുടെ സ്കൂൾ യൂണിഫോം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിനിടെ, സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഒരു ആൺകുട്ടിക്കൊപ്പം വിദ്യാർത്ഥിനി ബൈക്കിൽ പോകുന്ന ദൃശ്യവും രക്ഷിതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇരുവരും വയനാട് വഴി കർണാടകയിലേക്ക് കടന്നതായാണ് സൂചന. ഇരുവരുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിദ്യാർത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Related Articles

Back to top button