അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. അപകട സമയത്ത് സ്കൂളിൽ ആരും ഉണ്ടായിരുന്നില്ല. സ്കൂൾ സമയം കഴിഞ്ഞ് എല്ലാവരും പുറത്തുപോയിരുന്നു.ഓടിട്ട മേൽക്കൂര ഉണ്ടായിരുന്ന കെട്ടിടമാണ് പൂർണമായും തകർന്നത്. സർവ്വശിക്ഷ അഭിയാൻ ഓഫീസ് ആയാണ് കെട്ടിടം പ്രവർത്തിക്കുന്നത്. 30 ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസ് ആണ് ഇത്. സ്കൂൾ പരിസരത്ത് തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്. കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നു എന്ന് ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ ആരോപിച്ചു.

Related Articles

Back to top button